Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stone

റോഡ് വികസനം: ഉജ്ജയിനിൽ മോസ്ക് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് കല്ലേറ്

ഉ​​​ജ്ജ​​​യി​​​ൻ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ജ്ജ​​​യിനി​​​ൽ റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മോ​​സ്ക് പൊ​​​ളി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​ല്ലേ​​​റു​​​ണ്ടാ​​​യ​​​തോ​​​ടെ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പൊലിസ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചു.

സിം​​​ഹ​​​സ്ഥ കും​​​ഭ​​​മേ​​​ള​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യി തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥ​​​മാ​​​ണ് 900 മീ​​​റ്റ​​​ർ റോ​​​ഡ് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ഷാ​​​ഹി മ​​​സ്ജി​​​ദി​​​ന്‍റെ ഒ​​​രു ഭാ​​​ഗം പൊ​​​ളി​​​ച്ചു​​​നീ​​​ക്കേ​​​ണ്ടി​​​വ​​​രും.

മോ​​സ്ക് പൊ​​ളി​​ക്കു​​ന്ന​​തി​​നെ​​തി​​രേ സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ഹൈ​​​ക്കോ​​​ട​​​തി ത​​ള്ളി​​യി​​രു​​ന്നു. ക​​​ന്താ​​​ൾ ക്രോ​​​സിം​​​ഗ് മു​​​ത​​​ൽ ഗോ​​​പാ​​​ൽ മ​​​ന്ദി​​​ർ​​​ വ​​​രെ​​​യു​​​ള്ള ഭാ​​​ഗ​​​മാ​​​ണ് 15 മീ​​​റ്റ​​​റാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഒ​​​രുവി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ൾ മ​​​നഃ​​​പൂ​​​ർ​​​വം പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും ഇ​​​വ​​​രെ ചെ​​​റി​​​യ രീ​​​തി​​​യി​​​ൽ സേ​​​ന​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ച് പി​​​രി​​​ട്ടു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും എ​​​സ്പി പ്ര​​​ദീ​​​പ് ശ​​​ർ​​​മ പ​​​റ​​​ഞ്ഞു.

ബൃ​​​ഹ​​​ത് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് റോ​​​ഡ് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും ജാ​​​തി​​​മ​​​ത ഭേ​​​ദ​​​മ​​​ന്യേ എ​​​ല്ലാ​​​വ​​​രും ത​​​ന്നെ ഇ​​​തി​​​നാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​ജ്ജ​​​യി​​​ൻ ക​​​ള​​​ക്ട​​​ർ റോ​​​ഷ​​​ൻ സിം​​​ഗ് പ​​​റ​​​ഞ്ഞു. ദു​​​രാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വി​​​ശ്വ​​​സി​​​ച്ച് ആ​​​രും പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​പ്പു​​​റ​​​പ്പെ​​​ട​​​രു​​​ന്ന​​​തെ​​​ന്ന് ഉ​​​ജ്ജ​​​യ്​​​ൻ ഷ​​​ഹ​​​ർ ഖാ​​​സി ഖു​​​റെ റ​​​ഹ്മാ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

മ​ദ്യ​പി​ച്ച് ക​ല​ഹം; യു​വ​തി അ​മ്മാ​വ​നെ ക​ല്ലു​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു

അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ബ​​​ന്ധു​​​വാ​​​യ യു​​​വ​​​തി വ​​​യോ​​​ധി​​​ക​​​നെ ക​​​ല്ലു​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു​​​കൊ​​​ന്നു. ഷോ​​​ള​​​യൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ദാ​​​സ​​​ന്നൂ​​​ർ ഉ​​​ന്ന​​​തി​​​യി​​​ലെ പ​​​രേ​​​ത​​​നാ​​​യ ര​​​ങ്ക​​​ന്‍റെ മ​​​ക​​​ൻ കാ​​​ളി​​​യ​​​പ്പ​​​ൻ(62) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കാ​​​ളി​​​യ​​​പ്പ​​​ന്‍റെ സ​​​ഹോ​​​ദ​​​രീ​​​പു​​​ത്രി ചി​​​ത്ര(28)​​​യെ ഷോ​​​ള​​​യൂ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി പ​​​ത്തു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. മ​​​ദ്യ​​​പി​​​ച്ചെ​​​ത്തി​​​യ കാ​​​ളി​​​യ​​​പ്പ​​​നു​​​മാ​​​യി ഉ​​​ണ്ടാ​​​യ ക​​​ല​​​ഹ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് ചി​​​ത്ര ക​​​ല്ലു​​​കൊ​​​ണ്ട് ത​​​ല​​​യ്ക്ക​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

National

കു​ടും​ബ വ​ഴ​ക്ക്; ഭ​ർ​ത്താ​വി​നെ കൊ​ന്നു, രാ​ത്രി മു​ഴു​വ​ൻ മൃ​ത​ദേ​ഹ​ത്തി​ന് കാ​വ​ലി​രു​ന്ന് യു​വ​തി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന യു​വ​തി ഒ​രു രാ​ത്രി മു​ഴു​വ​ൻ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ചി​ല​വ​ഴി​ച്ചു. ന​ർ​മ്മ​ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക കാ​ര​ണം.

വ​ഴ​ക്കി​നി​ടെ യു​വാ​വ് ഭാ​ര്യ​യു​ടെ മു​ഖ​ത്ത് അ​ടി​ച്ചു. ക​ലി​പൂ​ണ്ട യു​വ​തി സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു ക​ല്ലെ​ടു​ത്ത് അ​യാ​ളു​ടെ ത​ല​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.

ഇ​തി​നു ശേ​ഷം ഇ​വ​ർ ര​ക്ഷ​പെ​ടാ​ൻ മു​തി​ർ​ന്നി​ല്ല. രാ​ത്രി മു​ഴു​വ​ൻ മൃ​ത​ദേ​ഹ​ത്തി​ന് ഒ​പ്പ​മി​രു​ന്ന ഇ​വ​രെ പു​ല​ർ​ച്ച​യോ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

District News

ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

അ​ങ്ക​മാ​ലി: സെ​ന്‍റ് ജോ​ർ​ജ്‌ ബ​സി​ലി​ക്ക​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് മേ​രീ​സ്‌ എ​ൽ​പി സ്കൂ​ളി​നാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ മ​ന്ദി​ര​ത്തി​ന് ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​രും ബ​സി​ലി​ക്ക വി​കാ​രി​യും റെ​ക്ട​റു​മാ​യ ഫാ. ​ലൂ​ക്കോ​സ് കു​ന്ന​ത്തൂ​ർ ക​ല്ലി​ട​ൽ​ക​ർ​മം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​റും വൈ​സ് ചെ​യ​ർ​മാ​നു​മാ​യ സെ​ബി വ​ർ​ഗീ​സ് മ​ണി​ക്ക​ത്താ​ൻ, നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​വ​ർ​ഗീ​സ് മൂ​ല​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ബാ​ബു മ​ഞ്ഞ​ളി, ജീ​സ​ൻ മു​ണ്ടാ​ടാ​ൻ, എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഡോ. ​പോ​ൾ മു​ണ്ടാ​ടാ​ൻ, ജോ​ർ​ജ് കു​ര്യ​ൻ പാ​റ​ക്ക​ൽ, ഡോ. ​സ​ജീ​വ് മൂ​ഞ്ഞേ​ലി, ജി​ബി വ​ർ​ഗീ​സ്, ജോ​ണി ഇ​ട​ശേ​രി, ജോ​ബി അ​രീ​ക്ക​ൽ, ഷാ​ന്‍റി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പോ​ള​ച്ച​ൻ ഔ​സേ​പ്പു​കു​ട്ടി, ജോ​ബെ​ൽ​റ്റ് ജോ​സ്, റി​ന്‍റോ ഡേ​വി​സ്, സെ​ൽ​ജോ ദേ​വ​സി, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ വി.​എ. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ല​യ​ൺ​സ് സ്നേ​ഹ​വീ​ട് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

കോ​ത​മം​ഗ​ലം: ല​യ​ൺ​സ് ക്ല​ബ് കോ​ത​മം​ഗ​ലം ഗ്രേ​റ്റ​റും കെ. ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ട​ഷ​നും ചേ​ർ​ന്ന് വ​ലി​യ​പാ​റ​യി​ൽ നി​ർ​മി​ക്കു​ന്ന സ്നേ​ഹ​വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി . കോ​ത​മം​ഗ​ലം ഗ്രേ​റ്റ​ർ ല​യ​ൺ​സ് ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് റെ​ബി ജോ​ർ​ജ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു.

ക്ല​ബ് സെ​ക്ര​ട്ട​റി കെ.​എം. കോ​ര​ച്ച​ൻ, ട്ര​ഷ​റ​ര്‍ ജോ​ർ​ജ് തോ​മ​സ്, കെ.​സി. മാ​ത്യൂ​സ്, ഡി​ജി​ൽ സെ​ബാ​സ്റ്റ്യ​ൻ, പീ​റ്റ​ർ പൈ​ലി, ബോ​ബി പോ​ൾ, ബി​ജോ ആ​ന്‍റ​ണി, മാ​മ​ൻ സ്‌​ക​റി​യ, ബെ​റ്റി കോ​ര​ച്ച​ൻ, പോ​ളി ക​രി​ങ്ങാ​ട്ടി​ൽ , ബേ​ബി​ച്ച​ൻ നി​ധി​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ചി​റ​ക്ക​ലി​ൽ ചെ​റു​ശേ​രി സ്മാ​ര​ക​ത്തി​ന് ശി​ല​യി​ട്ടു

ക​ണ്ണൂ​ർ: കൃ​ഷ്ണ​ഗാ​ഥ ക​ർ​ത്താ​വാ​യ ക​വി ചെ​റു​ശേ​രി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ക​ണ്ണൂ​ർ ചി​റ​ക്ക​ലി​ൽ സ്മാ​ര​കം നി​ർ​മി​ക്കു​ന്നു. സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പ് നി​ർ​മി​ക്കു​ന്ന സ്മാ​ര​ക​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. സ്മാ​ര​കം സാ​ഹി​ത്യ ഗ​വേ​ഷ​ണ​ത്തി​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യ​മു​ള്ള കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ചി​റ​ക്ക​ൽ കി​ഴ​ക്കേ​ക്ക​ര മ​തി​ല​കം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര ഭൂ​മി​യി​ലാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്. ക്ഷേ​ത്ര വാ​സ്തു​വി​ദ്യ​യോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന വി​ധ​ത്തി​ൽ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ​ക്ക് വി​ഘാ​തം വ​രാ​തെ​യാ​ണ് ഇ​രു​നി​ല​ക​ളി​ൽ മ്യൂ​സി​യം ഒ​രു​ക്കു​ക. ര​ണ്ട് ഓ​പ്പ​ൺ സ്റ്റേ​ജു​ക​ളോ​ടെ നി​ർ​മി​ക്കു​ന്ന സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ താ​ളി​യോ​ല​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. മു​ക​ളി​ലെ നി​ല​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട പു​സ്ത​ക ശേ​ഖ​ര​ങ്ങ​ളോ​ടൊ​പ്പം കൃ​ഷ്ണ​ഗാ​ഥ ശ്ര​വി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ ലൈ​ബ്ര​റി​യു​മു​ണ്ടാ​കും.

600 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന രീ​തി​യി​ൽ മു​റ്റം, 1229 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള സ്റ്റേ​ജ്, ഗ്രീ​ൻ റൂം, ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ശു​ചി​മു​റി സൗ​ക​ര്യം, പൂ​ന്തോ​ട്ടം എ​ന്നി​വ​യും ഉ​ണ്ടാ​കും. 2.084 കോ​ടി രൂ​പ ചി​ല​വി​ലാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്. വാ​സ്തു​വി​ദ്യ ഗു​രു​കു​ല​മാ​ണ് ഡി​സൈ​ൻ ത​യാ​റാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ സ്‌​പെ​ഷ്യ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ളാ​യി കേ​ര​ള സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​നെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​ക്ക​ൽ കോ​വി​ല​കം വ​ലി​യ​രാ​ജ സി.​കെ. രാ​മ​വ​ർ​മ്മ രാ​ജ, എ​സ്.​ആ​ർ.​ഡി. പ്ര​സാ​ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

District News

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

ച​വ​റ : തേ​വ​ല​ക്ക​ര മൊ​ട്ട​യ്ക്ക​ല്‍ എ​ല്‍പി ​സ്കൂ​ളി​ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

തേ​വ​ല​ക്ക​ര ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബു​ഷ്റ, ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പാ​ല​യ്ക്ക​ല്‍ ഗോ​പ​ന്‍, ​പ​ഞ്ചാ​യ​ത്ത് അം​ഗം ശൈ​ലേ​ഷ്, എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സി​ബി​മോ​ള്‍, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ല​ത, മു​ന്‍ ഹെ​ഡ്മി​സ്ട്ര​സ് ശോ​ഭ​ന​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kerala

ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: ക​ളി​ക്കു​ന്ന​തി​നി​ടെ ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര തെ​ക്കു​മു​റി സ്വ​ദേ​ശി മ​ഹ്‌​റൂ​ഫി​ന്‍റെ മ​ക​ന്‍ അ​സ്‌​ലം നൂ​ഹാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ഇ​തി​നി​ടെ മ​ണ്ണ് വാ​രി വാ​യി​ലി​ടു​ന്ന​തി​നി​ടെ ചെ​റി​യ ക​ല്ല് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​നെ ഉ​ട​ൻ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു.

Kerala

റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; അപകടമൊഴിവായത് തലനാരിഴയ്ക്ക്, അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു - കൊച്ചുവേളി എക്‌സ്പ്രസ് പോയശേഷമാണ് ട്രാക്കിന്റെ നടുക്കായി ആട്ടുകല്ല് കണ്ടെത്തിയത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പോലീസില്‍ അറിയിച്ചത്.

ട്രാക്കിന്‍റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നു. ട്രാക്കിന്‍റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണ്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അതേസമയം, റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവച്ചതാകാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Kerala

ട്രെ​യി​നി​ന് ക​ല്ലെ​റി​ഞ്ഞ കേ​സ്; ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 25ന് ​ഇ​ട​പ്പ​ള്ളി - ക​ള​മ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി.

15 ദി​വ​സ​ത്തേ​ക്ക് ഇ​വ​രെ കാ​ക്ക​നാ​ട് ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് മാ​റ്റി. ക​ല്ലേ​റി​ൽ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ഞ്ജി​ത്തി​നു പ​രി​ക്കേ​റ്റി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി ത​വ​ണ ക​ല്ലെ​റി​യു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ത​മാ​ശ​യ്ക്കാ​ണ് ത​ങ്ങ​ൾ ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി.

Latest News

Corehub Up